SEED News

മുളക്കൂട്ടകൾ സമ്മാനിച്ച് പ്ലാസ്റ്റിക്കിനെതിരെ സീഡ് പോരാട്ടം


പൊയിനാച്ചി : പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ് പൊയിനാച്ചി ഭാരത് യു.പി.സ്കൂളിൽ.  ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ് ബോക്സുകൾ തീർത്തും ഒഴിവാക്കി
മുളകൊണ്ടുനിർമിച്ച കൂട്ടകൾ ഇനി
ഇതിനായിഉപയോഗിക്കും.മാതൃഭൂമി സീഡ് ക്ലബാണ് തീരുമാനത്തിന് പിന്നിൽ.
പ്രധാനമന്ത്രിയുടെ മൻകീ ബാത്തിലെ പ്രഖ്യാപനത്തിന് പിന്നാലേ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ സഹപാഠികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് സീഡ് വളൻറിയർമാർ.
പരമ്പരാഗതമായി മുള ഉത്പന്നങ്ങൾ നിർമിക്കുന്ന പെരിയയിലെ നാരായണ നാണ് സീഡ് ക്ലബിന് വേണ്ടി 20 കൂട്ടകൾ തയ്യാറാക്കി നൽകിയത്. സീഡ് അംഗങ്ങൾക്ക് മുൻപിൽ അദ്ദേഹം കൂട്ട നിർമാണത്തിന്റെ പരിചയപ്പെടുത്തലും നടത്തി.സ്കൂളിലെ പ്രീ - പ്രൈമറി ക്ലാസ് മുതൽ ഏഴാം തരം വരെയുള്ള മുഴുവൻ ക്ലാസുകളിലും ഓഫീസിലും പാഴ് വസ്തുക്കൾ തള്ളാൻ  മുളകൊണ്ടുള്ള കൂട്ട ഉപയോഗിക്കും.
സീഡ് ക്ലബ് കൂട്ടകൾ എല്ലാ ക്ലാസ് മുറികളിലും എത്തിച്ചു.
 സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം മുതൽ സീഡിന്റെ അഭ്യർഥന പ്രകാരം മുഴുവൻ കുട്ടികളും അധ്യാപകരും ഉപയോഗിക്കുന്നത് സ്റ്റീൽ വാട്ടർ ബോട്ടിലുകളും ടിഫിൻ ബോക്സുകളുമാണ്. പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെതുടർച്ചയായാണ് ഇപ്രാവശ്യം സ്കൂളിലെ ഉപയോഗത്തിന് മുള കൊണ്ടുള്ള കൂട്ടകൾ ഏർപ്പാടാക്കിയത്.ജില്ലയെ ജൂലായ് 14-ന് കളക്ടർ കേരളത്തിന്റെ മുള തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. സ്കൂൾ വളപ്പിൽ നടാൻ മുളത്തൈ സ്കൂൾ ലീഡർ ഇ.അതുൽരാജ് ഏറ്റുവാങ്ങി.
സീഡ് കോർഡിനേറ്റർ കെ. നളിനാക്ഷി, പ്രിൻസിപ്പാൾ എൻ.ബാലചന്ദ്രൻ എന്നിവരും സീഡ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.

August 28
12:53 2019

Write a Comment

Related News