SEED News

സ്മൃതിപുഷ്പങ്ങൾ

കുമരകം: പുതിയ തലമുറയുടെ മനസ്സിൽ നിന്നും മായുന്ന നാട്ടുപൂക്കളെ ഓർമമപ്പെടുത്താൻ കൈകോർക്കുകയാണ് കുമരകം VHSS ലെ സീഡ് യൂണിറ്റ്. രണ്ട് പ്രളയവും അതിജീവിച്ച് ഓണക്കാലത്തെ വരവേൽക്കുന്ന നാട്ടുപൂക്കൾ ശേഖരിച്ച് ലേബൽചെയ്ത് പ്രദർശന മത്സരയിനമായി അവതരിപ്പിച്ചു. കൃഷ്ണകിരീടം, കുതിരക്കുളമ്പൻ, നെല്ലിപ്പൂ, കാക്കപ്പൂ, പെരുവലം, എരുക്ക്, തുടങ്ങി 50 ഓളം പുഷ്പങ്ങൾ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. അപ്പർകുട്ടനാടിന്റെ ജൈവവൈവിധ്യം വിളിച്ചോതുന്നതായിരുന്നു പ്രദർശനം. പിടിഎ പ്രസിഡന്റ് ശ്രീ ഫിലിപ്പ് സ്കറിയ, പ്രിൻസിപ്പൽമാരായ ശ്രീമതി ലിയ തോമസ്, ശ്രീമതി ഉഷ HM സക്കീന മറ്റ് അധ്യാപകർ നേതൃത്വം നൽകി

September 04
12:53 2019

Write a Comment

Related News