SEED News

നാളികേര ഉത്‌പന്നങ്ങളുടെ പ്രദർശനം

കക്കട്ടിൽ: കരകൗശല വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ നാളികേര ഉത്‌പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് ലോക നാളികേരദിനം വ്യത്യസ്തമാക്കി.

വട്ടോളി സംസ്കൃതം ഹൈസ്കൂൾ സീഡ് ക്ലബ്ബ്‌ യൂണിറ്റ് ആണ് കല്പവൃക്ഷമായ നാളികേരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്തിയുള്ള ഉത്‌പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്.

പ്രധാനാധ്യാപകൻ വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. സീഡ് ക്ലബ്ബ് കൺവീനർ ഷെലിത, അഷിത, എ.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി

September 04
12:53 2019

Write a Comment

Related News