SEED News

കരകൗശല വസ്തുക്കൾ നിർമിച്ച് സീഡ് ക്ലബ്ബ് വിദ്യാർഥികൾ

കോഴിക്കോട്: പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയാതെ പ്രകൃതിസംരക്ഷണത്തിന് പുതിയ മാതൃക കണ്ടെത്തുകയാണ് ബ്ലോസ്സംസ്‌ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ. വിവിധതരം പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ ഉപയോഗിച്ച കരകൗശല വസ്തുക്കളുടെ നിർമാണ രംഗത്തേക്കെത്തിയിരിക്കുകയാണിവർ. ‘പ്ലാസ്റ്റിക് വലിച്ചെറിയാതെ പ്രകൃതിയെ സംരക്ഷിക്കൂ’ എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. സ്കൂൾ ലീഡർ അൻഹ ഫാത്തിമ സീഡ് ക്ലബ്ബ് വിദ്യാർഥികളും പരിപാടിക്ക് നേതൃത്വം നൽകി.

September 13
12:53 2019

Write a Comment

Related News