SEED News

മുളന്തൈ നട്ടുകൊണ്ട് ലോക മുളദിനം ആചരിച്ചു

പേരാമ്പ്ര: ലോക മുളദിനത്തിന്റെ ഭാഗമായി പേരാമ്പ്ര ഒലിവ് പബ്ളിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ സ്കൂൾ പരിസരത്ത് മുള നട്ടുപിടിപ്പിക്കുന്നതിന് തുടക്കംകുറിച്ചു. മാതൃഭൂമി സീഡിന്റെ പ്രാദേശിക കോ-ഓർഡിനേറ്ററായ ബേബി സുനിൽ പരിസ്ഥിതിസംരക്ഷണത്തിൽ മുളയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ സെനിൻ ഷാഫി, ഹന്ന ഫരിസ്ത, ഷാഹിൻ ഫസിൻ, ഫിറോസ് മിൻഹ, ജൗഹർ അലി തുടങ്ങിയ വിദ്യാർഥികൾ പങ്കെടുത്തു. പ്രധാനാധ്യാപകൻ ചൂർക്കുഴി ചന്ദ്രൻ, അധ്യാപകനായ മുഹമ്മദ് കുട്ടോത്ത്, സ്കൂൾ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ മിനി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

September 19
12:53 2019

Write a Comment

Related News