SEED News

ശുചിത്വസന്ദേശവുമായി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

അമ്പലപ്പാറ: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നാടിനെ മാലിന്യവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.

‘മാലിന്യമില്ലാത്ത അമ്പലപ്പാറ’ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന് സമീപത്തെ കാളിയംപറമ്പ് കോളനിയിലെ വീടുകളിലാണ് കുട്ടികൾ ബോധവത്കരണവുമായി എത്തിയത്. ഉറവിടമാലിന്യസംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചതിനൊപ്പം സീഡ് ക്ലബ്ബംഗങ്ങൾ തയ്യാറാക്കിയ തുണിസഞ്ചികളും വീടുകളിൽ വിതരണം ചെയ്തു. വീട്ടിലൊരു പച്ചക്കറിത്തോട്ടം പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറിവിത്തുകളും നൽകി. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക കെ. ശ്രീകുമാരി, സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, സീഡ് റിപ്പോർട്ടർ കെ. ശ്രീകൃഷ്ണകുമാർ, സീഡ് ക്ലബ്ബ് അംഗങ്ങളായ ടി. സാന്ദ്ര, പി. അഞ്ജന, കെ. ഫാത്തിമത്തുൽ ഫിദ, കെ.പി. നൈഷാന, കെ. കൈലാസ് കൃഷ്ണൻ, കെ. മുഹമ്മദ് അർഷാദ്, കെ. അനിരുദ്ധ് എന്നിവർ നേതൃത്വം നൽകി.

October 05
12:53 2019

Write a Comment

Related News