SEED News

വന്യജീവി വാരാഘോഷം

പാലക്കാട്: ജി.എച്ച്.എസ്. ബമ്മണൂർ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം നടത്തി. ഒക്ടോബർ രണ്ടുമുതൽ നടന്നുവരുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ചിത്രരചന, റാലി, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവ നടന്നു.

പ്രധാനാധ്യാപിക ഇന്ദിര റാലി ഫ്ലാഗ് ഓഫ് ചെയ്തു. വന്യജീവി സംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലിയിൽ അണിനിരന്നു. ഫോറസ്ട്രി ക്ലബ്ബ്, സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

October 10
12:53 2019

Write a Comment

Related News