SEED News

വനം-വന്യജീവി ബോധവത്കരണ ക്ലാസ്

ചടയമംഗലം : മഞ്ഞപ്പാറ എം.എസ്.യു.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് നടത്തി.

ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക നൂർജഹാൻ ബീവി അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ ഡി.പ്രീത, ജി.എസ്.ബോബൻ, ഫോറസ്റ്റ് ഓഫീസർ ബി.സോമശേഖരൻ പിള്ള, സെക്‌ഷൻ ഓഫീസർ വി.കെ.രമേഷ്, ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

October 12
12:53 2019

Write a Comment

Related News