SEED News

ചെപ്ര സ്കൂളിൽ സീഡ് ക്ലബ്ബിന്റെ പെൻഷൻ വിതരണം

ഓയൂർ : ചെപ്ര എസ്.എ.ബി.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് കൈത്താങ്ങ് പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് നടത്തുന്ന സഹായപദ്ധതികളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്നുപേർക്ക് കുട്ടികളുടെ നേതൃത്വത്തിൽ മാസംതോറും പെൻഷൻ നൽകുന്ന ഈ പദ്ധതി.

ഗ്രാമപ്പഞ്ചായത്തംഗം യു.രഞ്ജിത്ത് പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നെൽസൺ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.എസ്.അമ്പിളി, സീഡ് കോ-ഓർഡിനേറ്റർ കെ.എസ്.ഷിജുകുമാർ, വി.പ്രഭാവതി, ലേഖ വിജയകുമാർ, സുമ പി.വർഗീസ്, അജയകൃഷ്ണൻ, കെ.ആർ.സന്ധ്യാകുമാരി, രഘുനാഥൻപിള്ള എന്നിവർ സംസാരിച്ചു.

October 12
12:53 2019

Write a Comment

Related News