SEED News

സ്കൂൾ പൗൾട്രി ക്ലബ്ബ്‌ ഉദ്ഘാടനവും മുട്ടക്കോഴി വിതരണവും

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയും മൃഗസംരക്ഷണവകുപ്പും മാതൃഭൂമി സീഡുമായി ചേർന്ന് നടപ്പാക്കുന്ന മുട്ടക്കോഴി വിതരണം കൂത്തുപറമ്പ് യു.പി. സ്കൂളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി.വി.മുക്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ പൗൾട്രി ക്ലബ് ഉദ്ഘാടനവും നടന്നു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.രജീഷ് അധ്യക്ഷത വഹിച്ചു. 
കൂത്തുപറമ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.പ്രദോഷ് കുമാർ പദ്ധതി വിശദീകരിച്ചു. പാനൂർ വെറ്ററിനറി സർജൻ ഡോ. സി.അനിൽകുമാർ, മാതൃഭൂമി ലേഖകൻ ടി.വി.വിനോദ്, പ്രഥമാധ്യാപിക കെ.ഗീത, കെ.പി.ശ്രീജേഷ്, എൻ.കെ.റെജി, വി.കെ.രമ്യ, കെ.സതീർഥ്, കെ.സന്തോഷ് കുമാർ, ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പൗൾട്രി ക്ലബിലെ 50 വിദ്യാർഥികൾക്കാണ് അഞ്ചു കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, 
മരുന്ന് എന്നിവ വിതരണം ചെയ്തത്.

October 12
12:53 2019

Write a Comment

Related News