SEED News

നെല്ലിനെ അറിയാൻ കുട്ടികൾ

വയനാട്ടിലെ പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ സന്ദർശിക്കാനാണ് ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യൂ.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരുമെത്തി.   
51 ഇനം പരമ്പരാഗത നെൽവിത്തും അവയുടെ കൃഷിരീതിയും വിളവെടുപ്പും എല്ലാം കുട്ടികൾക്ക് അദ്ദേഹം വിശദീകരിച്ചു നൽകി.  അധ്യാപകരായ മൃദുലചന്ദ്ര, ഉമ്മുക്കുൽസു, വി.പ്രദീപൻ എന്നിവരും കുട്ടികളോടൊപ്പം  ഉണ്ടായി. 
സ്കൂൾ സീഡ് ക്ലബ്ബിന്‍റെ ഉപഹാരം പ്രഥമാധ്യാപകൻ വിനോദനും സീഡ് കോഓർഡിനേറ്റർ സി.കെ.കനകരാജനും ചേർന്ന്‌ അദ്ദേഹത്തിന് നൽകി.

October 12
12:53 2019

Write a Comment

Related News