SEED News

‘എല്ലാവീട്ടിലും അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കം


ചുങ്കത്തറ: പള്ളിക്കുത്ത് ജി.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എല്ലാവീട്ടിലും അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കമായി. മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ നൽകി. വിതരണോദ്ഘാടനം പഞ്ചായത്തംഗം മിനി അനിൽകുമാർ നിർവഹ ിച്ചു. എം.ടി.എ. പ്രസിഡന്റ് എം.സി. സൂസൻ അധ്യക്ഷയായി. 
കൃഷി ഓഫീസർ ലിജു അബ്രഹാം, സ്റ്റാഫ് സെക്രട്ടറി എ.സി. ജോജിഷ്, പി.എസ്. സുനിൽകുമാർ, കെ.വി. അനഘ, പ്രഥമാധ്യാപകൻ പ്രകാശ് പി.നായർ, സീഡ് കോ-ഓർഡിനേറ്റർ സി. ബാലഭാസ്കരൻ എന്നിവർ സംസാരിച്ചു. 

October 12
12:53 2019

Write a Comment

Related News