SEED News

മാതൃകാകർഷകന് വിദ്യാർഥികളുടെ ആദരം


കോഡൂർ: കർഷകദിനാചരണത്തിന്റെ ഭാഗമായി ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹൈസ്കൂൾ വിദ്യാർഥികൾ പ്രദേശത്തെ മാതൃകാകർഷകനായ വള്ളിക്കാടൻ അലവിയെ ആദരിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റാണ് സാമൂഹികശാസ്ത്രം, കൃഷി ക്ലബുകളുടെ സഹകരണത്തോടെ ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽനാസർ നിർവഹിച്ചു. പ്രഥമാധ്യാപകൻ പി. മുഹമ്മദ് അബ്ദുൽനാസർ അധ്യക്ഷനായി.
അധ്യാപകരായ അബ്ദുറഊഫ് വരിക്കോടൻ, പി.കെ. മിസ് രിയ, കെ. സമീറലി തുടങ്ങിയവർ സംസാരിച്ചു.

October 12
12:53 2019

Write a Comment

Related News