SEED News

ചിറ്റാർ ലിറ്റിൽ എയ്ഞ്ചൽസ് ഇ.എം.ഹൈസ്കൂളിൽ വാട്ടർ ബെൽ പദ്ധതി ആരംഭിച്ചു

ചിറ്റാർ: ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ലിറ്റിൽ എയ്ഞ്ചൽസ് ഇ.എം.ഹൈസ്കൂളിൽ ‘വാട്ടർബെൽ’ പദ്ധതി തുടങ്ങി.

ഇനിമുതൽ വിദ്യാലയത്തിൽ 11.32-നും 2.18-നും മുഴക്കുന്ന ബെല്ലുകൾ കുട്ടികളെ വെള്ളം കുടിക്കുന്നതിന്‌ ഓർമപ്പെടുത്തും. ഇതിന്റെ ഭാഗമായി വാട്ടർബെല്ലിന്റെ ചുമതല അധ്യാപകരെ ഏൽപ്പിച്ചു. ഡോ. മമത ദിവാകർ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഉഷാകുമാരി കെ.വി., അധ്യാപകരായ പ്രിൻസ് കെ.എസ്., ജിനു എന്നിവർ പ്രസംഗിച്ചു.

October 12
12:53 2019

Write a Comment

Related News