SEED News

‘വാഴയ്ക്ക് ഒരു കൂട്ട് ’ പദ്ധതി തുടങ്ങി

കോഴിക്കോട്: ജി.യു.പി.എസ്. കൊടൽ പന്തീരാങ്കാവ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴയ്ക്ക് ഒരു കൂട്ട് പദ്ധതി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ യു.കെ. രാധാകൃഷ്ണൻ ഉദ്ഘാടനംനിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശശിധരൻ എം., സീനിയർ അസിസ്റ്റന്റ് സി. രേണുക, സീഡ് ക്ലബ്ബ് കൺവീനർമാരായ മഞ്ജു എം.കെ., ഭവ്യ വി. എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത് വ്യത്യസ്തയിനം വാഴകൾ നട്ടു.

October 12
12:53 2019

Write a Comment

Related News