SEED News

രാഷ്ട്രീയക്കാർക്കുള്ള വിദ്യാർഥി മാതൃക


ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ സാമഗ്രികൾ റോഡിൽ ഉപേക്ഷിച്ചത് നീക്കം ചെയ്യുന്ന
ഇടമറ്റം കെ.ടി.ജെ.എം. സ്കൂളിലെ സീഡ് പ്രവർത്തകർ

ഇടമറ്റം: പരിസരശുചിത്വം എങ്ങനെയായിരിക്കണമെന്ന മാതൃക രാഷ്ട്രീയക്കാർക്കു മുൻപിൽ കാട്ടി കൊടുക്കുകയാണ് ഇടമറ്റം കെ.ടി.ജെ.എം. സ്കൂളിലെ സീഡ് പ്രവർത്തകർ. പാലാ ഉപതെരഞ്ഞെടുപ്പിന് ബൂത്ത് കെട്ടാനും മറ്റു പ്രചാരണത്തിനും ഉപയോഗിച്ച പോസ്റ്ററുകളും തോരണങ്ങളും മാറ്റിയാണ് ഇവർ മാതൃകയായത്.
ഇടമറ്റം കെ.ടി.ജെ.എം സ്കൂൾ ഒരു ബൂത്തായിരുന്നു. ഈ ബൂത്തിലേക്ക് എത്തിച്ചേരുന്ന പല വഴികളുടെയും ഓരങ്ങൾ വള്ളി കെട്ടി അതിൽ ആയിരക്കണക്കിനു ബഹുവർണ്ണ പോസ്റ്ററുകളും ചിഹ്നംപതിച്ച പേപ്പറുകളും കൊണ്ട് തോരണം തൂക്കിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവയെല്ലാം മഴയത്ത് റോഡിൽ കുമിഞ്ഞുകൂടി ഓടകൾ അടഞ്ഞു. കളക്ടറുടെ കർശനമായ നിർദ്ദേശം ഉണ്ടായിട്ടും അത് നീക്കം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ഇടമറ്റം കെ.ടി.ജെ.എം. സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ് ഭാരവാഹി മെൽവിന്റെ നേതൃത്വത്തിൽ അവ ശേഖരിച്ച് നിർമാർജനം ചെയ്തത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ വിദ്യാർഥികളുടെ പ്രവൃത്തിയെ അഭിനന്ദിച്ചു. മീ
മീനച്ചിൽ പഞ്ചായത്തിനെ സീറോ വേസ്റ്റ് പ്ലാസ്റ്റിക് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ' കേരള പിറവി ദിനത്തിൽ അഞ്ഞൂറോളം വിദ്യാർഥികൾ സീറോ വേസ്റ്റ് പ്ലാസ്റ്റിക് വിമുക്ത ആശയ പ്രചാരണവുമായി മീനച്ചിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ബോധവത്കരണവും സർവേയും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതരും പഞ്ചായത്തിലെ വിവിധ സ്കൂളുകളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതി കൺവീനർ കെ.ടി.ജെ.എം. ഹൈസ്കൂൾ പ്രഥമാധ്യാപകൻ ബെന്നി തോമസ് അറിയിച്ചു.
Attachments area

October 14
12:53 2019

Write a Comment

Related News