SEED News

പേപ്പർ ബാഗുകൾ വിദ്യാലയങ്ങളിലെത്തിക്കും

നെന്മാറ: വല്ലങ്ങി വി.ആർ.സി.എം.യു.പി. സ്‌കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമിച്ച പേപ്പർബാഗുകൾ മറ്റ്‌ വിദ്യാലയങ്ങളിലെത്തിക്കും. ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാലയങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകും. ഇതിനായി സീഡ് ക്ലബ്ബംഗങ്ങൾ ശാസ്ത്രമേള പ്രോഗ്രാം കൺവീനർ സി. സജീവിന് ബാഗുകൾ കൈമാറി.

പ്രധാനാധ്യാപിക കെ. കലാവതി അധ്യക്ഷയായി. എം. വിവേഷ്, എം.പി. രശ്മി, എ. കെ. സുരേഷ്, യു. നിഷാദ്, എസ്. കൃഷ്ണദാസ്, കെ. രാമനാഥൻ തുടങ്ങിയവർ സംബന്ധിച്ചു. ‘പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ ഭൂമിയെ രക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് വിദ്യാലയത്തിൽ പേപ്പർനിർമാണം ആരംഭിച്ചത്.

October 15
12:53 2019

Write a Comment

Related News