SEED News

പുഞ്ചക്കരിയിൽ പക്ഷി നിരീക്ഷണവുമായി സീഡ്‌ പ്രവർത്തകർ

തിരുവനന്തപുരം: ലോക ദേശാടനപ്പക്ഷി ദിനത്തിൽ പക്ഷി നിരീക്ഷണവുമായി സീഡ്‌ പ്രവർത്തകർ. ജില്ലയിൽ ദേശാടനപ്പക്ഷിയുടെ പ്രധാന ആവാസകേന്ദ്രമായ വെള്ളായണി കായലിന്‌ സമീപത്തെ പുഞ്ചക്കരി പാടശേഖരത്തിലാണ്‌ നിരീക്ഷണം നടന്നത്‌.

150-ൽപ്പരം ഇനം പക്ഷികളെ നിരീക്ഷിച്ച്‌ വിവരശേഖരണം നടത്തി. എർത്ത്‌ ഫൗണ്ടേഷൻ നീർത്തടാകം പരിസ്ഥിതി സംഘടന, വിങ്‌സ്‌ ബേർഡിങ്‌ ക്ളബ്ബ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പ്രകൃതിരമണീയമായ പുഞ്ചക്കരി പാടശേഖരത്തിൽ ആയിരക്കണക്കിന്‌ ദേശാടനപ്പക്ഷികൾ വർഷം തോറും എത്താറുണ്ട്‌. ഒക്‌ടോബർ ആദ്യംമുതലാണ്‌ പക്ഷികളുടെ വരവ്‌ ആരംഭിക്കുന്നത്‌.

വെങ്ങാനൂർ ഗേൾസ്‌ ജി.എച്ച്‌.എസ്., എം.സി.എച്ച്‌.എസ്‌.എസ്‌. കോട്ടുകാൽക്കോണം, നന്തൻകോട്‌ ഹോളി ഏയ്‌ഞ്ചൽസ്‌ കോൺവന്റ്‌, ഓൾ സെയിൻറ്‌സ്‌ കോളേജ്‌, മാർ ബസേലിയോസ്‌ കോളേജ്‌, എൽ.ബി.എസ്‌. എൻജിനീയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിലെ 250-ൽപ്പരം വിദ്യാർഥികളും അധ്യാപകരും പക്ഷിനിരീക്ഷണത്തിനായി ഒത്തുചേർന്നു.

നീർത്തടാകം പരിസ്ഥിതി സംഘടനാ ഡയറക്ടർ കിരൺ ക്ളാസെടുത്തു. നീർത്തടാകം കോ-ഓർഡിനേറ്റർ അശ്വിൻ, എർത്ത്‌ ഫൗണ്ടേഷൻ ഡയറക്ടർ ഭരത്‌, പരിസ്ഥിതി പ്രവർത്തകൻ പി.കെ.അനൂപ്‌, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. മാതൃഭൂമി സീഡ്‌ എക്സിക്യുട്ടീവ്‌ എമിലി എൽസാ ജോൺ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

October 15
12:53 2019

Write a Comment

Related News