SEED News

മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിൽ ‘വീട്ടിലൊരു കഞ്ഞിക്കൂർക്കൽ’ പദ്ധതി

കടലുണ്ടി: മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വീട്ടിലൊരു കഞ്ഞിക്കൂർക്കൽ പദ്ധതി തുടങ്ങി. ചടങ്ങ് നാടൻപാട്ട് കലാകാരൻ കൃഷ്ണദാസ് വല്യാപുന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. ഗിരീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ഇ.പി. ഗീത, ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ കുഞ്ഞി സീതികോയ തങ്ങൾ, കെ.പി. ബിജി, ഹിന്ദി സാഹിത്യ മഞ്ച് ഭാരവാഹികളായ പത്മനാഭ വാര്യർ, രാമച്ചങ്കണ്ടി സുന്ദർരാജ്, അധ്യാപകരായ ടി. സന്ധ്യ, ഹഫ്സീന തുടങ്ങിയവർ സംസാരിച്ചു.

October 20
12:53 2019

Write a Comment

Related News