SEED News

വൈക്കം മുഹമ്മദ് ബഷീര്‍ സ്‌കൂളില്‍ കൊയ്ത്തുത്സവം നടത്തി

തലയോലപ്പറമ്പ്: സ്‌കൂള്‍മുറ്റത്തു നടന്ന കൊയ്ത്തുത്സവത്തിന് മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ക്കൊപ്പം എം.എല്‍.എയും. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളിലെ കരനെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവമാണ് സി.കെ.ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തത്.
കുട്ടികള്‍ കൃഷിചെയ്‌തെടുത്ത നെല്ല് കുത്തി അരിയാക്കും. ഇതുകൊണ്ട് ബഷീര്‍ ജന്മദിനത്തില്‍ പായസമുണ്ടാക്കി സ്‌കൂളില്‍ വിതരണം ചെയ്യും. തലയോലപ്പറമ്പിലെ കര്‍ഷകനായ കുര്യാച്ചന്‍ നല്‍കിയ 'ഹ്രസ്വ' നെല്ലിനമാണ് കൃഷി ചെയ്തത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇവിടെ കൃഷിയിറക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അമ്പിളിരാജ്, പ്രഥമാധ്യാപിക രുക്മിണി, ജിന്‍സി തോമസ്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍, വി.അനീഷ്, എസ്.സുധീഷ്, വി.എന്‍.സന്തോഷ്, തുളസി മധുസൂദനന്‍, കൃഷിഓഫീസര്‍ ട്രീസ തുടങ്ങിയവര്‍ പ്രസംഗിച്ചു.


October 21
12:53 2019

Write a Comment

Related News