reporter News

റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്


ചെങ്ങന്നൂർ: എം.സി. റോഡരികിലാണ് ഞങ്ങളുടെ സ്കൂൾ മുണ്ടൻകാവ് ജെ.ബി.എസ്. സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂർ ടൗണിൽനിന്ന്‌ ഒരുകിലോമീറ്റർ മാറിയുള്ള ഇവിടെ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. ഇടതടവില്ലാതെ ചീറിപ്പായുന്ന വാഹനങ്ങൾ കാരണം സ്കൂളിൽവരുന്ന കുട്ടികൾ വളരെ ബുദ്ധിമുട്ടുന്നു. 
റോഡ് മുറിച്ചുകടന്ന് സ്കൂളിലേക്ക് എത്താൻ അനേകസമയം കാത്തുനിൽക്കേണ്ടതായി വരുന്നു. സീബ്രാവര ഉണ്ടെങ്കിലും ഇവിടെ ഒരു സ്കൂൾ ഉള്ളതായിട്ടുള്ള സൂചനാ ബോർഡുകളില്ല. വേഗത കുറയ്ക്കുന്നതിന് ആവശ്യമായ സിഗ്നൽവിളക്കുകളും സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ അപകടങ്ങളും ഉണ്ടാകാറുണ്ട്. 
സ്കൂളിനു തൊട്ടുമുമ്പേ അപകടകരമായ വളവും കൂടിയുള്ളതിനാൽ അപകടസാധ്യത കൂടുതലാണ്. 
 ഡിവൈഡർ കൂടി നീക്കംചെയ്തതോടെ വാഹനങ്ങളുടെ വേഗതകൂടി. പ്രശ്നം പരിഹരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന്്‌ നടപടികൾ എടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.

October 23
12:53 2019

Write a Comment