SEED News

പ്ലാസ്റ്റിക് സ്‌ട്രോ വേണ്ട



 

കോലഴി : ചിന്മയ വിദ്യാലയത്തിലെ കുട്ടികൾ ഇനി മുതൽ പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗിക്കില്ല. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ബോധവൽക്കരണ പരിപാടിയിലാണ് വിദ്യാർഥികൾ ഇത്തരമൊരു തീരുമാനമെടുത്തത്. പ്ലാസ്റ്റിക് ദുരുപയോഗം കുറക്കുക എന്ന ലക്ഷ്യവുമായി വിദ്യാർത്ഥികൾ സ്കൂളിൽനടുത്തുള്ള കടകളിൽ ബോധവൽക്കരണം നടത്തി . കടകളുടെ മുൻപിൽ ചിതറിക്കിടന്ന പ്ലാസ്റ്റിക് സ്‌ട്രോകൾ ഉൾപ്പെടെ  പ്ലാസ്റ്റിക്ക് ശേഖരിച്ചു.ഇവ റീസൈക്ലിങിനായി മാതൃഭൂമിക്ക് കൈമാറും.സീഡ് കോഓർഡിനേറ്റർ കെ.ജയലക്ഷ്മി "സെ നൊ റ്റു പ്ലാസ്റ്റിക് സ്‌ട്രോ" എന്ന് തുടങ്ങുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രതിനിധികളായ എൻ.വി. രാജേഷ് ,സുഭാഷ് എന്നിവർ പങ്കെടുത്തു . സ്കൂൾ പ്രിൻസിപ്പാൾ ശോഭ മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി 

ചിത്രം : ചിന്മയ വിദ്യാലയത്തിലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് സ്‌ട്രോ ശേഖരിക്കുന്നു 

October 24
12:53 2019

Write a Comment

Related News