SEED News

ലഹരിവിമുക്ത റാലിയുമായി സീഡ് ക്ലബ്

ആലപ്പുഴ: വാടയ്ക്കൽ സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ ലഹരിവിമുക്ത സന്ദേശവുമായി സൈക്കിൾ റാലി നടത്തി. അമ്പലപ്പുഴ റിട്ട. എസ്.ഐ.യും ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഫിസിക്കൽ ട്രെയ്‌നറുമായ അൽഫോൻസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങളോട് ലഹരിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചു. ശരിയുത്തരം പറഞ്ഞവർക്ക് ആപ്പിൾ സമ്മാനിച്ചു. സ്കൂൾ പ്രഥമാധ്യാപിക കെ.എസ്.മായാ ഭായ്, പി.ടി.എ. പ്രസിഡന്റ് അലോഷ്യസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

October 29
12:53 2019

Write a Comment

Related News