SEED News

ലഹരിവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം

തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം പ്രമേയമാക്കി തയ്യാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

കഴിഞ്ഞ രണ്ടുവർഷമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സീഡ് ക്ലബ്ബ് ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു.

പട്ടാമ്പി എ.ഇ.ഒ. ഡി. ഷാജിമോൻ സ്വിച്ച് ഓൺ നിർവഹിച്ചു. അടുത്തമാസം ചിത്രം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഹ്രസ്വചിത്രം ഒരുക്കുന്നത്.

സീഡ് ക്ലബ്ബിനൊപ്പം ലഹരിവിരുദ്ധ ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഹ്രസ്വചിത്രം തയ്യാറാക്കുന്നത്.

October 31
12:53 2019

Write a Comment

Related News