SEED News

പാതയോരത്ത് മരത്തൈ നട്ട് സീഡ്ക്ലബ്ബ്‌ അംഗങ്ങൾ

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ പാതയോരങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. തിരുവിഴാംകുന്ന് കനറാബാങ്കിന് സമീപം, മുറിയങ്കണ്ണി ജങ്ഷൻ എന്നിവിടങ്ങളിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. വിദ്യാർഥികളിലൂടെ മരങ്ങൾ വെച്ചുപിടിപ്പിക്കയും അതിലൂടെ ആ പ്രദേശത്തെ ആളുകളെക്കൂടി വനവത്കരണത്തിന് പങ്കാളികളാക്കുകയെന്ന ലക്ഷ്യവുമാണ് തൈനടീലിന്റെ പിന്നിലെന്ന് സീഡ് കോ-ഓർഡിനേറ്റർ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം റിട്ട. പ്രധാനാധ്യാപകൻ തയ്യിൽ കുഞ്ഞീതു, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ അബൂബക്കർ ഒതുക്കുംപുറത്ത് എന്നിവർചേർന്ന് നിർവഹിച്ചു. പ്രധാനാധ്യാപകൻ ജയപ്രകാശ് അധ്യക്ഷനായി. സീഡ് വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, കനറാ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

November 06
12:53 2019

Write a Comment

Related News