SEED News

ഉപജില്ലാ കലോത്സവത്തിന് തുണിസഞ്ചിയുമായി സീഡ് ക്ലബ്ബ്

ഒറ്റപ്പാലം: എൽ.എസ്.എൻ.ജി.എച്ച്.എസ്. സ്‌കൂളിൽ നടക്കുന്ന ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിന് സൗജന്യമായി തുണിസഞ്ചികൾ വിതരണംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് വീണ്ടും മാതൃകയായി. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബാണ് വിദ്യാലയങ്ങൾക്ക് രജിസ്‌ട്രേഷൻ കിറ്റായി തുണിസഞ്ചി നൽകിയത്. സ്‌കൂളിലെ സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദനിൽനിന്ന് കലോത്സവത്തിലെ ഹരിതനയംക്ലബ്ബ് അധ്യക്ഷനും കൗൺസിലറുമായ സത്യൻ പെരുമ്പറക്കോട് തുണിസഞ്ചികൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സിസ്റ്റർ സുധീര, ഷേർളി, ടി.പി. പ്രദീപ് കുമാർ, ടി.കെ. ഗോവിന്ദൻകുട്ടി, മനോജ് സ്റ്റീഫൻ, മദർ സുപ്പീരിയർ മറിയ ധന്യ, വി.എസ്. കൃഷ്ണകുമാരി, കെ.പി. സന്തോഷ്, കെ.കെ. സതീഷ് തുടങ്ങിയവർ സംസാരിച്ചു.

November 06
12:53 2019

Write a Comment

Related News