SEED News

കുമാരവിലാസം ഗവ. എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി

പറവൂര്‍: പ്രകൃതിയോടിണങ്ങാം ആഹാരരീതിയിലൂടെ' എന്നതിനെ മുന്‍നിര്‍ത്തി വെടിമറ കുമാരവിലാസം ഗവ. എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി.
 പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഭക്ഷ്യവിഭവങ്ങള്‍ ഇവിടെ ഒരുക്കിയത്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് ഇത് സംഘടിപ്പിച്ചത്.
 ചീരപുട്ട്, ചീര ഉപ്പുമാവ്, ചീരറൈസ്, ചീരമുട്ട തോരന്‍,  കൊഴുപ്പ് ചീര തോരന്‍ തുടങ്ങിയ ഇലക്കറികള്‍ അട, അപ്പം, വട്ടയപ്പം, പുട്ട് തുടങ്ങി ആവിയില്‍ പുഴുങ്ങിയ വിഭവങ്ങള്‍, ഫ്രൂട്ട്‌സ് സാലഡ്, വെജിറ്റബിള്‍ സാലഡ് തുടങ്ങിയവ  ' ഊണിന്റെ മേളം' എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തി.
 പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജിബിത ഷെരീഫ് അധ്യക്ഷത വഹിച്ചു.
 പ്രധാനധ്യാപിക ടി. ജി. ബീന, ജയ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. 

Attachments area

November 09
12:53 2019

Write a Comment

Related News