SEED News

പരിസ്ഥിതി സംരക്ഷണത്തിനായി സൈക്കിളിൽ ഫ്ളാഷ് മോബ്

കണിച്ചുകുളങ്ങര: പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനായി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സൈക്കിളുമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വായു മലിനീകരണം കുറക്കാൻ സൈക്കിൾ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശമാണ് ഫ്ളാഷ് മോബിലൂടെ കണിച്ചുകുളങ്ങര സ്‌കൂളിലെ കുട്ടികൾ നൽകിയത്. 
സൈക്കിൾ ഉപയോഗത്തിലൂടെ ആരോഗ്യസംരക്ഷണ രംഗത്തുണ്ടാകുന്ന നേട്ടങ്ങളും കുട്ടികൾ നൃത്തച്ചുവടുകളായി അവതരിപ്പിച്ചു. നൂറോളം കുട്ടികൾ അണിനിരന്ന പരിപാടി പ്രിൻസിപ്പൽ എം.ബാബു ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ സിമി സുദർശനൻ നേതൃത്വം നൽകി.

November 09
12:53 2019

Write a Comment

Related News