SEED News

കൂർക്കയാണ് താരം

വരാപ്പുഴ: ‘കൂർക്ക’ കൃഷിയിൽ മികച്ച തുടക്കവുമായി ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിലെ വിദ്യാർഥികൾ. വിവിധ പച്ചക്കറികൾക്കൊപ്പം ഇക്കുറി ആദ്യമായാണ് വിദ്യാർഥികൾ ‘കൂർക്ക’ കൃഷി ഒരുക്കിയത്. ഇതിനാവശ്യമായ കൂർക്കവിത്ത് സ്കൂളിലെ മുൻ അധ്യാപികയായ ലൂസി അൽഫോൺസയാണ് വിദ്യാർഥികൾക്ക് നൽകിയത്. വിത്തിട്ടതും തടമൊരുക്കിയതും വളമിട്ടതുമൊക്കെ വിദ്യാർഥികൾ തന്നെയാണ്.

‘മാതൃഭൂമി സീഡ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് കൂർക്ക കൃഷി നടത്തിയത്. ‘സീഡി’ൽ അംഗങ്ങളായിട്ടുള്ള കുട്ടികൾ പതിനഞ്ച് പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് കൃഷി പരിപാലിച്ചത്.

ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് മികച്ചരീതിയിൽത്തന്നെ കുട്ടികൾ കൃഷിപരിപാലനം നടത്തികൊണ്ടുപോകുന്നത്. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗപ്പെടുത്തുന്നത്. ആദ്യമായി പരീക്ഷിച്ച കൂർക്ക കൃഷിയിൽ 8 കിലോ കൂർക്കയാണ് ആദ്യവിളവെടുപ്പിൽ കിട്ടിയത്.

‘സീഡ് റിപ്പോർട്ടർ’ എമിലിയ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷിക്ക് പുറമെ തുളസി, പനിക്കൂർക്ക, കരിനൊച്ചി, നെല്ലി തുടങ്ങിയ നിരവധി ഔഷധച്ചെടികളും കുട്ടികളുടെ ശേഖരത്തിലുണ്ട്. പ്രധാനാധ്യാപിക റെറ്റി എല്ലാത്തിനും മേൽനോട്ടം നൽകി കുട്ടികൾക്കൊപ്പമുണ്ട്

November 09
12:53 2019

Write a Comment

Related News