SEED News

മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി.


കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി. ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലാണ് കൃഷി. ഇതിനായി 50 ബക്കറ്റ് സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ചു.

ഒരു യൂണിറ്റിൽ പത്ത് വീതം അംഗങ്ങളാണ് കൃഷി പരിപാലനം നടത്തുന്നത്. ബക്കറ്റുമായി ബന്ധിപ്പിച്ച പി.വി.സി. പൈപ്പിലൂടെ വെള്ളം കടത്തിവിട്ടാണ് തിരിനന നടത്തുന്നത്. തിരിനനയിൽ നാലുദിവസം കൂടുമ്പോൾ മതിയെന്ന പ്രത്യേകയുണ്ടെന്ന് സീഡ് കോ-ഓർഡിനേറ്റർ ഷെല്ലി പീറ്റർ ചൂണ്ടിക്കാട്ടി.

വെണ്ട, വഴുതന, കാബേജ്, കോളിഫ്ളവർ, പയർ, തക്കാളി തുടങ്ങിയവയാണ് കൃഷിചെയ്തിരിക്കുന്നത്. എസ്.പി.സി. അംഗങ്ങളുടെ സഹകരണവുമുണ്ട്്.

നഗരസഭാ അധ്യക്ഷ മഞ്ജു സിജു, സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി, പ്രിൻസിപ്പൽ എൽദോസ് പി. വർഗീസ്, കോതമംഗലം കൃഷിഭവൻ എഫ്.ഒ. സീനത്ത് ബീവി, കൃഷി ഓഫീസർ സാജു, സ്കൂൾ പി.ടി.എ. പ്രതിനിധികൾ സീഡ് കോ-ഓർഡിനേറ്റർ ഷെല്ലി പീറ്റർ, സീഡ് ക്ലബ്ബ്-എസ്.പി.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു 

November 09
12:53 2019

Write a Comment

Related News