SEED News

എൽ.ഇ .ഡി ബൾബ് നിർമാണത്തിന് പരിശീലനം

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘സീഡ്’ ക്ലബ്ബും എൻ.എസ്.എസും ചേർന്ന് കുടുംബശ്രീ പ്രവർത്തകർക്ക് എൽ.ഇ.ഡി. നിർമാണത്തിലും സർവീസിങ്ങിലും പരിശീലനം നൽകി. മാറാടി ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീ യൂണിറ്റുകളിലെ തിരഞ്ഞെടുത്ത പ്രവർത്തകർക്കാണ് പരിശീലനം നല്കിയത്. കേടായ ബൾബുകൾ ശേഖരിച്ച് നന്നാക്കി നൽകുകയാണ് ചെയ്യുന്നത്.

ഇതിലൂടെ കേടായ ബൾബുമൂലം ഉണ്ടാകുന്ന ഇ-വേസ്റ്റുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും. പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്തംഗം ബാബു തട്ടാർകുന്നേൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ഹേമ സനൽ അധ്യക്ഷത വഹിച്ചു. ‘സ്നേഹിത’ കൗൺസിലർ കവിത ഗോവിന്ദ് വിപണി, വായ്പ എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു. ഇല്‌ക്‌ട്രോണിക് വിദഗ്ദ്ധൻ കെ.എം. ജയൻ നേത്യത്വം നൽകി. ‘സീഡ്’ ടീച്ചർ കോ-ഓർഡിനേറ്റർ സമീർ സിദ്ദിഖി, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, സി.ഡി.എസ്. അംഗം അന്നമ്മ മത്തായി തുടങ്ങിയവർ പങ്കെടുത്തു.

November 09
12:53 2019

Write a Comment

Related News