SEED News

കോട്ടപ്പുറം സർക്കാർ എൽ.പി. സ്‌കൂളിൽ കരനെൽകൃഷി തുടക്കമായി

കരുമാല്ലൂർ: പാഠ്യഭാഗങ്ങൾക്കൊപ്പം കുട്ടികളെ പ്രകൃതിയോടിണങ്ങാൻ കൂടി പഠിപ്പിക്കുകയാണ് കോട്ടപ്പുറം സർക്കാർ എൽ.പി. സ്‌കൂളിലെ അധ്യാപകർ. അതിന്റെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ നെൽകൃഷി തുടങ്ങി. കോട്ടപ്പുറം എൽ.പി. സ്‌കൂൾ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനുള്ള കുറച്ചുസ്ഥലമൊഴിച്ച് ബാക്കിയൊന്നും ഒഴിഞ്ഞുകിടക്കുന്നില്ല.

വിവിധതരം കൃഷികളും ചെടികളും നട്ടുവളർത്തിയിരിക്കുകയാണ് അവിടമെല്ലാം. ഇപ്പോൾ കുറച്ച് നിലമൊരുക്കി നെൽകൃഷികൂടി തുടങ്ങി. സ്കൂളിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്

November 09
12:53 2019

Write a Comment

Related News