SEED News

പൊതുഗതാഗതത്തിന്റെ പ്രാധാന്യമോർമ്മപ്പെടുത്തി സീഡ് വിദ്യാർഥികൾ



 തൃശൂർ: പൊതുഗതാഗതത്തിന്റെ പ്രാധാന്യവും സൈക്കിൾ യാത്രയുടെ ഗുണവശങ്ങളും പകർന്നു നൽകുന്നതിനായി പുറനാട്ടുകര ശ്രീ ശാരദാ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു. പൊതുഗതാഗതം സംരക്ഷിക്കുന്നതിനൊപ്പം കുട്ടികളിലെ വ്യായാമ ശീലവും വളർത്തിയെടുക്കാൻ സൈക്കിൾ യാത്ര സഹായകരമാണെന്ന അവബോധം പകരുന്നതായിരുന്നു സീഡ്  ക്ലബിന്റെ ബോധവത്ക്കരണ പരിപാടികൾ.  സീഡ് ക്ലബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ സൈക്കിൾ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി . തുടർന്ന് വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും നടന്നു. സൈക്കിൾ ഉപയോഗത്തിന്റെ പ്രാധാന്യമറിയിക്കുന്ന വിവരങ്ങളെഴുതിയ പ്ലക്കാർഡുകളും കൈകളിലേന്തിയായിരുന്നു റാലി. റിട്ടയേർസ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും പി ടി എ അംഗവുമായ സി വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എൻ കെ സുമ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ അശ്വനി ടി എ, സിന്ധു എസ്, മിനി പി, നളിനി ഭായ് എം ആർ, ശൈലജ എൻ എന്നിവർ പങ്കെടുത്തു. ബോധവത്ക്കരണ ക്ലാസിലും സൈക്കിൾ റാലിയിലും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നെല്ലിക്ക വിതരണം ചെയ്തു.

November 09
12:53 2019

Write a Comment

Related News