SEED News

പ്ലാസ്റ്റിക്കിനെതിരെ പരിസ്ഥിതി സൗഹൃദ പകരക്കാരുമായി ചെർളയം സ്കൂൾ


കുന്നംകുളം : ചെർലയo എച്ച്.സി.സി.ജി.യു.പി.സ്കൂളിൽ പ്ലാസ്റ്റിക്കിനെ പടി കടത്തുക എന്ന സന്ദേശവുമായി  മുള, പനയോല എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ചതും ശേഖരിച്ചതുമായ വസ്തുക്കളുടെ പ്രദർശനം  സംഘടിപ്പിച്ചു. മുറം, കൊട്ട ,പനമ്പ് ,ഫ്ലവർ വൈസ്,പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ ,ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട അൻപതോളം ഇനങ്ങളാണ് പ്രദർശിപ്പിച്ചത്.സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ഗീതി മരിയ പ്രദർശനോൽഘാടനം നിർവഹിച്ചു.സീഡ് കോർഡിനേറ്റർമാരായ നെസ്സി തോമസ്, എ.പി.വിൻസി എന്നിവർ നേതൃത്വം നൽകി.

November 09
12:53 2019

Write a Comment

Related News