SEED News

നല്ല ആരോഗ്യത്തിനായി സൈക്കിൾ റാലി



ചെറുതുരുത്തി : "നല്ല വായു,നല്ല ആരോഗ്യം ഇതിനായി സൈക്കിൾ യാത്ര" എന്ന മുദ്രാവാക്യവുമായി ചെറുതുരുത്തി ഗവ എച്ച്.എസ് എസിലെ സീഡ് പരിസ്ഥിതി ക്ലബ് ,എൻ.സി.സി ഹെൽത്ത്,ബ്ലൂ ആർമി,കൗൺസിലിങ് ക്ലബ് എന്നിവ സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്ന് ചെറുതുരുത്തി കൊച്ചിൻ പാലം വരെയാണ് ആരോഗ്യ ബോധവൽക്കരണ പ്ലക്കാർഡുകളുമായി വിദ്യാർഥികൾ സൈക്കിളുമായി അണിനിരന്നത്.സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ.വി. ഗോവിന്ദൻ കുട്ടി,റാലി ഫ്ലാഗ് ഓഫ് ചെയ്‌തു.പ്രധാനാദ്ധ്യാപിക ഷൈനി ജോസഫ് ആരോഗ്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അദ്ധ്യാപകരായ സോമകുമാരൻ , എം.റഫീഖ്, പി.ജെ ഷെമീർ സി.അനസ്ബാബു എന്നിവർ സംസാരിച്ചു.സീഡ് പരിസ്ഥിതി ക്ലബ്  കോഓർഡിനേറ്റർ പി.എസ് ദീപ ,എൻ.സി.സി. ഓഫീസർ എ.എസ് മോഹനൻ,ബ്ലൂ ആർമി കോഓർഡിനേറ്റർ കെ.വി. വിൻസെന്റ് ,സ്കൂൾ കൗൺസിലർ സബിത,പി.ഇ. ട്രെയിനർ അബ്ദുൽ ജലാൽ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി 


November 14
12:53 2019

Write a Comment

Related News