SEED News

അസൈൻമെന്റുകൾ ഇനി പേപ്പർ ഫയലിൽ



തിരുവില്വാമല: കുത്താമ്പുള്ളി പഴശ്ശിരാജാ സ്കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും അസൈൻമെന്റുകളും മറ്റു  പഠ്യേതര രേഖകളും ഇനി സൂരക്ഷിക്കുക പേപ്പർ ഫയലിൽ. പ്ലാസ്റ്റിക് ഫയലുകളുടെ അമിത ഉപയോഗം വിദ്യാർത്ഥികളിൽ അധികരിക്കുന്നത് അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇത്തരമൊരു പദ്ധതി സ്കൂളിൽ തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ഫയൽ,പേപ്പർ പേന എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനം തുടങ്ങി. പഴയ പത്രങ്ങളും ചാർട്ട് പേപ്പറുകളും ഉപയോഗിച്ചാണ് പേനകളും ഫയലുകളും നിർമിക്കുന്നത്.സ്കൂൾ മാനേജർ രാംദാസ് കോട്ടയിൽ പദ്ധതി ഉത്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ജീസൺ സണ്ണി, വൈസ് പ്രിൻസിപ്പാൾ രമ്യ ദിലീപ് സീഡ് കോർഡിനേറ്റർമാരായ പി.രമ ,പ്രിയ നായർ എന്നിവർ നേതൃത്വം നൽകി.


November 14
12:53 2019

Write a Comment

Related News