SEED News

ജൈവ നെൽകൃഷിയുടെ വിളവെടുത്തു

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന ‘സീഡ്’ പദ്ധതിയുടെ ഭാഗമായി തൈക്കൂടം സെയ്ന്റ് അഗസ്റ്റിൻ സ്കൂളിലെ ‘സീഡ് നേച്ചർ ക്ലബ്ബ്‌’ നടത്തിയ ജൈവ നെൽകൃഷിയുടെ വിളവെടുത്തു. സ്കൂളിലെ രണ്ടുസെന്റ് സഥലത്താണ് നെൽകൃഷിക്ക് വേണ്ടിയുള്ള സ്ഥലം ഒരുക്കിയതും വിത്തുപാകിയതും.

അവധിദിവസങ്ങളിൽപ്പോലും അധ്യാപകരും ‘സീഡ് ക്ലബ്ബ്’ അംഗങ്ങളും സ്കൂളിൽ എത്തുകയും കൃഷിക്ക്‌ വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്തു. കർഷകവേഷത്തിൽ എത്തിയ കുട്ടികൾ, കൊയ്ത്തുത്സവ ഗാനാലാപനത്തോടെയാണ് വിളവെടുത്തത്.

സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്‌ വേണ്ട പിന്തുണ നൽകുന്നത് സ്കൂൾ പ്രധാനാധ്യാപിക എം. ജെ. ആഗ്നസും ടീച്ചർ കോ-ഓർഡിനേറ്റർ സുജയുമാണ്.

കുട്ടികളിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്തുക, കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നെൽകൃഷി നടപ്പിലാക്കിയത്.

November 14
12:53 2019

Write a Comment

Related News