മാതൃഭൂമി സീഡ് ക്ലബ്ബ് പനിനീർ പൂന്തോട്ടം നിർമിച്ചു
കക്കട്ടിൽ: ജവാഹർലാൽ നെഹ്രുവിന്റെ നൂറ്റിമുപ്പതാം ജന്മദിനത്തിൽ വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് പനിനീർ പൂന്തോട്ടം നിർമിച്ചു. 130 പനിനീർ ചെടികളാണ് ക്ലബ്ബ് അംഗങ്ങൾ തോട്ടത്തിൽ നട്ടത്. കെ.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏലിയാറ ആനന്ദൻ അധ്യക്ഷനായി. ടി. പ്രസീദ്, കെ.പി. രജീഷ് കുമാർ, കെ. അജിൻ, ടി.വി. രാഹുൽ, ഹാരിസ് വടക്കയിൽ എന്നിവർ സംസാരിച്ചു.
November 15
12:53
2019