SEED News

അശോകവനിയുടെ പരിപാലനച്ചുമതല സീഡ് പ്രവർത്തകർക്ക്

പാനൂർ:  പാനൂർ ഗവ. ആയുർവേദ ആസ്പത്രി വളപ്പിലെ ഔഷധസസ്യ ഉദ്യാനം ഇനിമുതൽ അശോകവനി എന്ന പേരിൽ അറിയപ്പെടും. ഉദ്യാനത്തിന്റെ പരിപാലനച്ചുമതല മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ സീഡ് പ്രവർത്തകർക്ക് കൈമാറി. കേരളപ്പിറവിദിനത്തിൽ നടന്ന ചടങ്ങിൽ ഡി.എം.ഒ. ഡോ. എസ്.ആർ.ബിന്ദു ഔഷധസസ്യ പ്രചാരകൻ രാഘവൻ പാലത്തായിക്ക് ഉദ്യാനത്തിന്റെ പേര് രേഖപ്പെടുത്തിയ ബോർഡ് കൈമാറി നാമകരണം നിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.സുഹറ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.വി.റംല ചടങ്ങ് ഉദ്ഘാടനം ചെയ്തു. പകൽവിശ്രമകേന്ദ്രം വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. സീഡ് കോ ഓർഡിനേറ്റർ ഡോ. പി.ദിലീപ് പദ്ധതി വിശദീകരിച്ചു. 
കൗൺസിലർമാരായ കെ.കെ.സുധീർ കുമാർ, കെ.കെ.വിജയൻ, സി.മനോജ്, മെഡിക്കൽ ഓഫീസർ സിതാര ധർമരാജൻ, ടി.പി.പവിത്രൻ, രാഘവൻ പാലത്തായി, പി.എം.ശിവദാസൻ, പി.മോഹനൻ, വി.രാഗേഷ് എന്നിവർ സംസാരിച്ചു. നൂറിൽപ്പരം ഔഷധസസ്യങ്ങൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്.

November 18
12:53 2019

Write a Comment

Related News