SEED News

പുഴകാക്കാൻ കൈകൾ കോർത്ത്

കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് പുഴസംരക്ഷണ പ്രതിജ്ഞയെടുത്തു. കണ്ടലിനായി ജീവിതം ഉഴിഞ്ഞുവെച്ച കല്ലേൻ പൊക്കുടന്റെ സ്മൃതിമണ്ഡപത്തിൽ കണ്ടൽച്ചെടി അർപ്പിച്ച് പുഴയോരത്ത് കണ്ടൽ നട്ടു. പ്രഥമാധ്യാപിക ഒ.രതി ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ എ.നാരായണൻ, അധ്യാപകരായ ലജിത്ത് ഗംഗൻ, പി.സി.സുകുമാരൻ, ടി.അഞ്ജലി എന്നിവർ നേതൃത്വം നൽകി.

November 18
12:53 2019

Write a Comment

Related News