SEED News

ജൈവപച്ചക്കറിക്കൃഷി തുടങ്ങി

പന്നിക്കോട്: പന്നിക്കോട് എ.യു.പി. സ്കൂളിൽ ജൈവപച്ചക്കറിക്കൃഷിത്തോട്ടത്തിന്റെ ഉദ്‌ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു.പി.ടി.എ. പ്രസിഡന്റ് ബഷീർ പാലാട്ട്, സീഡ് കോ-ഓർഡിനേറ്റർ പി.കെ. ഹഖീം കള്ളൻതോട് പദ്ധതി വിശദീകരിച്ചു. വിദ്യാർഥികളിൽ വിഷരഹിത പച്ചക്കറി ഉത്‌പാദിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തുടങ്ങിയത്. സ്കൂൾ മാനേജർ കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക വി.പി. ഗീത, വിഷ്ണു കയ്യൂണുമ്മൽ, പി.ടി.എ. വൈസ് പ്രസിഡന്റ് സൈതലി കീഴ്പറമ്പ്, എം.പി.ടി.എ. ചെയർപേഴ്സൺ റസിനാ മജീദ്, റീജാ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

November 18
12:53 2019

Write a Comment

Related News