SEED News

പ്രശംസ പിടിച്ചുപറ്റി മാതൃഭൂമി സീഡ് ക്ലബ്ബ്‌ ഹരിത സ്റ്റാൾ


ചെറിയനാട്: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഹരിത സ്റ്റാളുമായി മാതൃഭൂമി സീഡ് ക്ലബ്ബുമുണ്ടായിരുന്നു. ക്ലബ്ബിന്റെ സ്റ്റാളിൽ വിത്തുപേന, സീഡ് ബോൾ, പാഴ്‌വസ്തുക്കൾകൊണ്ട് നിർമിച്ച കൗതുകവസ്തുക്കൾ എന്നിവ ഒരുക്കി. ഔഷധസസ്യങ്ങളുടെ തൈകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. കൂടാതെ കലോത്സവത്തിൽ ഹരിതചട്ടം പാലിക്കണമെന്ന ബോധവത്കരണവുമായി സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ മുൻനിരയിലുണ്ടായിരുന്നു. 
സീഡ് സ്റ്റാളിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ജെ.ലീനയിൽനിന്ന് ആടലോടകത്തിന്റെ തൈ സ്വീകരിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. 
സീഡ് ക്ലബ്ബിലെ വിദ്യാർഥികളായ അർച്ചനാ പ്രസാദ്, ഷഹാന ഷാജഹാൻ, കാവ്യാ മധു, റിസ്വാനാ റഷീദ്, ദിവ്യ പി.സണ്ണി, വി.ടി.ദേവിക, എ.അതുല്യ എന്നിവരാണ് സ്റ്റാളിന്റെ ചുമതലക്കാർ. സീഡ് കോ-ഓർഡിനേറ്റർ ആർ.രാജലക്ഷ്മി, അധ്യാപിക എസ്.ഭാമ എന്നിവർ കുട്ടികളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകി.

November 20
12:53 2019

Write a Comment

Related News