SEED News

ഇളമ്പ ഗവ. ഹൈസ്‌കൂളിൽ കേരളപ്പിറവി ദിനാഘോഷം

ഇളമ്പ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ.എച്ച്.എസ്. ഇളമ്പയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവിദിനം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഉദ്ഘാടനം ചെയ്തു. എസ്‌.എം.സി. ചെയർമാൻ ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.അനിൽ സ്വാഗതം പറഞ്ഞു.

കരനെൽ കൃഷി, മുളനടീൽ, പപ്പായ വച്ചുപിടിപ്പിക്കൽ, പുതിയയിനം വാഴകൾ നടൽ, കറിവേപ്പില, കാന്താരിമുളക് തൈ നടൽ എന്നിവ നടന്നു. നൃത്തശില്പം, കവിതാലാപനം എന്നിവയും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുകുമാരി, വാർഡ് അംഗം സുജാതൻ, സീനിയർ അസിസ്റ്റന്റ് ഷാജികുമാർ, സീഡ് കോ-ഓർഡിനേറ്റർ കുമാരി ഷിലു തുടങ്ങിയവർ സംസാരിച്ചു.

എച്ച്‌.എം. ബീന കെ.സി. കേരളപ്പിറവി ദിനസന്ദേശം കൊടുത്തു. തുടർന്ന് കൃഷ്ണസജി പ്രകൃതിജന്യ ഉത്‌പന്നമായ മുളബോക്സ് പരിചയപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സീഡ് റിപ്പോർട്ടർ അജ്മിയ പരിപാടികൾക്ക് നേതൃത്വം നൽകി.

November 25
12:53 2019

Write a Comment

Related News