SEED News

മൺവിള ഭാരതീയ വിദ്യാഭവനിൽ മാതൃഭൂമി സീഡിന്റെ കാർഷിക പ്രദർശനം

തിരുവനന്തപുരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കാർഷിക പ്രദർശനം സംഘടിപ്പിച്ചു. വിവിധ കൃഷിരീതികളെക്കുറിച്ചുള്ള വിവരശേഖരം, ജൈവകൃഷിരീതിയുടെ മാതൃകകൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു.

വിവിധയിനം വിത്തുകൾ, തൈകൾ, ജൈവപച്ചക്കറികൾ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. കുരുത്തോല, പനയോല, വാഴയില, തേക്കിന്റെ ഇല, പാള തുടങ്ങിയവ കൊണ്ടുള്ള നിർമ്മിതകളും ആകർഷകമായി. നാടൻ കർഷകവേഷത്തിൽ പരമ്പരാഗത ഭക്ഷണങ്ങളുമായി വിദ്യാർത്ഥികൾ അണിനിരന്നു.

സ്കൂൾ പ്രിൻസിപ്പൽ രാധാ വിശ്വകുമാർ, വൈസ് പ്രിൻസിപ്പൽ എസ്.എസ്. ജയലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ പി.ജെ.വൃന്ദ തുടങ്ങിയവർ പങ്കെടുത്തു.

November 25
12:53 2019

Write a Comment

Related News