SEED News

വായുമലിനീകരണം തടയാനുള്ള പ്രവർത്തനങ്ങളുമായി അമൃതകൈരളി വിദ്യാലയം

നെടുമങ്ങാട്: ലോകം നേരിടുന്ന വലിയ വിപത്തായ വായുമലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളുമായി അമൃതകൈരളി വിദ്യാലയത്തിലെ സീഡ് അംഗങ്ങൾ. പാഴ് വസ്തുക്കൾ കത്തിച്ച് വായു മലിനീകരണമുണ്ടാക്കാതെ വിവിധ ഉത്‌പന്നങ്ങൾ നിർമിച്ചെടുക്കുകയാണ് സ്കൂളിലെ സീഡ് അംഗങ്ങൾ.

ഉപയോഗശൂന്യമായകടലാസുകഷണങ്ങൾ ശേഖരിച്ച് പ്രകൃതിദത്ത മാർഗങ്ങളിലൂടെ പൾപ്പ് രൂപത്തിലാക്കി ചാർട്ട്പേപ്പർ, പരിസ്ഥിതി സൗഹൃദ വിശറി, മറ്റു അലങ്കാരവസ്തുക്കൾ,എക്സിബിഷൻ മോഡലുകൾ എന്നിവ നിർമിക്കുന്നു.

കാർബൺ വിമുക്ത വിദ്യാലയാന്തരീക്ഷം ലക്ഷ്യമിട്ടാണ് സീഡ് അംഗങ്ങളുടെ പ്രവർത്തനം.

November 25
12:53 2019

Write a Comment

Related News