SEED News

മധുരവനം പദ്ധതി’ തുടങ്ങി

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മധുരവനം പദ്ധതി’ തുടങ്ങി. ജൈവവൈവിധ്യസംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആനക്കാംപൊയിൽ വനംവകുപ്പ് ഓഫീസർ ഉമ്മു ഷബീബ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. വൈസ് പ്രിൻസിപ്പൽ കെ. ജസിത, സീഡംഗങ്ങളായ ഫേബ എലിസബത്ത് ബിജോ, ശ്യാംപ്രകാശ് എന്നിവർ നേതൃത്വം നൽകി.

November 26
12:53 2019

Write a Comment

Related News