SEED News

പ്ലാസ്റ്റിക്കിന് വിട; തുണിസഞ്ചിയുമായി സീഡ്ക്ലബ്ബ്

ചാരുംമൂട്: പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണയുമായി തുണിസഞ്ചി നിർമിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ്.കഴിഞ്ഞ നാലുവർഷമായി പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണം നടത്തുകയാണ് സീഡ് ക്ലബ്ബ്. കുട്ടികളുടെ വീടുകളിൽനിന്ന്‌ ഉപയോഗശേഷം കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് ശേഖരിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ഷ്രെഡിങ്  യൂണിറ്റിലെത്തിച്ചുവരുന്നു.കായംകുളം ബി.ആർ.സി. അധ്യാപിക സി.വി.സുശീല സീഡ്ക്ലബ്ബ് അംഗങ്ങൾക്ക് തുണിസഞ്ചി നിർമാണ പരിശീലനം നൽകി. 
തുണിസഞ്ചികളിൽ ബോധവത്കരണത്തിനായി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ കുട്ടികൾ എഴുതിച്ചേർത്തു. പേപ്പർ കവർനിർമാണവും സീഡ്ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത്, ഡെപ്യൂട്ടി എച്ച്.എം. എ.എൻ. ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, റാഫിരാമനാഥ്, ഒ.പുഷ്പകുമാരി, സീഡ് കോ-ഓർഡിനേറ്റർ ശാന്തിതോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

December 05
12:53 2019

Write a Comment

Related News