SEED News

എന്റെ ഉച്ചഭക്ഷണം സ്റ്റീൽപ്ലേറ്റിൽ മാത്രം

അഴിയൂർ: കല്ലാമല യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾക്ക് സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തുടക്കംകുറിച്ച പദ്ധതി അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ പി.പി. ശ്രീധരൻ, പി.ടി.എ. പ്രസിഡന്റ് ഇ.എം. ഷാജി, പ്രധാനാധ്യാപകൻ എൻ.വി. അബ്ദുറഹ്മാൻ, പി.വി. പ്രശാന്ത്, പി.കെ. വസന്ത തുടങ്ങിയവർ പങ്കെടുത്തു.

December 05
12:53 2019

Write a Comment

Related News