SEED News

സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ജൈവപച്ചക്കറിക്കൃഷി

പേരാമ്പ്ര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേരാമ്പ്ര സെയ്ൻറ് മീരാസ് പബ്ലിക് സ്കൂളിൽ ജൈവപച്ചക്കറികൃഷി തുടങ്ങി. പ്രധാനാധ്യാപിക മോളിക്കുട്ടി അബ്രഹാം വിത്തിട്ട്‌ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങളായ അന്ന ജസ്റ്റിൻ, നേഹ, ധനഞ്ജയ്, ഗഗൻ, അദ്വൈത്, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ യു.കെ. അരുൺ, സി.എച്ച്. ബെഞ്ചമിൻ, ഇ.ഷൈബ, മാതൃഭൂമി സീഡ് കോ-ഒാർഡിനേറ്റർ വി. ശ്രീജ എന്നിവർ സംസാരിച്ചു. വെള്ളരി, പടവലം, പയർ, കുമ്പളം, പാവക്ക, വഴുതന, വെണ്ട, തക്കാളി, ചെടിമുരിങ്ങ, പച്ചമുളക്, ചീര, കോവൽ, ചേമ്പ്, ചേന, കപ്പ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്.

December 06
12:53 2019

Write a Comment

Related News