SEED News

പെട്രോൾ പമ്പുകളിൽ സുരക്ഷാനിർദേശങ്ങളുമായി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

പാലക്കാട്: പെട്രോൾ പമ്പുകളിൽ പാലിക്കേണ്ട സുരക്ഷാമുൻകരുതലുകളെക്കുറിച്ച് ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ ബോധവത്കരണം നടത്തി.

മുൻകരുതലുകളെക്കുറിച്ചുള്ള പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ പൊതുജനങ്ങളോട് സംസാരിച്ചത്. ലഘുലേഖവിതരണവുമുണ്ടായി. കൽമണ്ഡപം ഭാരത് പെട്രോളിയം പമ്പിൽ നടന്ന പരിപാടി പാലക്കാട് ആർ.ടി.ഒ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. പോൾ തെക്കിനിയത്ത്, പെട്രോൾ പമ്പ് മാനേജിങ് പാർട്ട്ണർമാരായ രവിദാസ്, കാജാഹുസൈൻ, അഹമ്മദ് ഷാ, സെയിൽസ് ഓഫീസറായ ശ്യാംകുമാർ ഷാ എന്നിവർ സംസാരിച്ചു.

December 07
12:53 2019

Write a Comment

Related News